ഓം നമഃ ശിവായ!  ഓം നമഃ ശിവായ! 

ചൊവ്വല്ലൂര്‍ ശിവക്ഷേത്രം

ചൊവ്വല്ലൂര്‍ ശിവക്ഷേത്രം

കുടുംബസമേതനായ [ശ്രീമഹാദേവന്‍, ശ്രീപാര്‍വ്വതി, ശ്രീഗണേശന്‍, ശ്രീ സുബ്രഹ്മണ്യന്‍ (മുരുകന്‍), ശ്രീഅയ്യപ്പന്‍, ശ്രീ ആഞ്ജനേയന്‍] ശ്രീമഹാദേവനെ ദര്‍ശനം നടത്തുന്നത് സൗഭാഗ്യദായകമാണെന്നാണ് വിശ്വാസം. ഇത്തരത്തിലുള്ള ശിവകുടുംബദര്‍ശനം വളരെ അപൂര്‍വ്വ ഭാഗ്യമാണ്. 


ഇരുനിലയില്‍ ലക്ഷണമൊത്ത വട്ടശ്രീകോവിലിനുള്ളില്‍ പടിഞ്ഞാട്ട് ദര്‍ശനമായിരിക്കുന്ന ശ്രീമഹാദേവന്റെ സ്വയംഭൂ പ്രതിഷ്ഠയും ധര്‍മ്മപത്‌നിയായ ശ്രീപാര്‍വ്വതിയുടെ കിഴക്കോട്ടുള്ള പ്രതിഷ്ഠയും ഭക്തജനസഹസ്രങ്ങള്‍ക്ക് അനുഗ്രഹദായകമാണ്. 


കറുത്ത കൃഷ്ണശിലകൊണ്ട് ഉണ്ടാക്കിയ ബിംബങ്ങളുടെ രൂപത്തിലുള്ള സപ്തമാതൃക്കളെ പൂജിക്കുന്ന ഒരു അപൂര്‍വ്വ ക്ഷേത്രം കൂടിയാണ് ശ്രീ ചൊവ്വല്ലൂര്‍ മഹാദേവക്ഷേത്രം. ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ തെക്കുദാഗത്താണ് സപ്തമാതൃക്കളെ പ്രതിഷ്ഠിച്ചിട്ടുള്ളത്.