പുനരുദ്ധാരണം
ആദ്യഘട്ടം (ശ്രീകോവില്‍)
(1997 - 2001)
പ്രശസ്ത വാസ്തുശാസ്ത്ര ആചാര്യനും ക്ഷേത്ര വാസ്തുകലാവിദ്യയുടെ കുലപതിയുമായ ബ്രഹ്മശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തിലായിരുന്നു ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണവും
നവീകരണവും നടന്നത് (1997 - 2001). ശ്രീകോവിലിന്റെ നിര്‍മ്മാണ ചെലവായി കണക്കാക്കിയ 50 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിയുമോ എന്നൊരു സംശയം എല്ലാവര്‍ക്കുമുണ്ടായിരുന്നു. പക്ഷെ അത്ഭുതമെന്ന് പറയട്ടെ,രണ്ട് കോടി രൂപയോളം ചെലവിട്ടാണ് ആദ്യഘട്ട നവീകരണം പൂര്‍ത്തിയാക്കിയത്. പലിശ രഹിത വായ്പയിലൂടെയും ലോകമെമ്പാടുമുള്ള ഉമാമഹേശ്വര ഭക്തരുടെ ഉദാരമായ സംഭാവനകളിലുടെയുമാണ് ഇത്രയും വലിയ തുക സംഭരിച്ചത്.
കേരളത്തിന്റെ തനത് പുരാതന വാസ്തു ശാസ്ത്രവിധി പ്രകാരമാണ് ശ്രീകോവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഔഷധ എണ്ണയിട്ട അത്യപൂര്‍വ്വ ആഞ്ഞിലിത്തടിയാണ് ശ്രീകോവിലിന്റെ മരപ്പണിയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. കുമ്മായവും മണലും സസ്യങ്ങളും ചേര്‍ത്ത ഒരപൂര്‍വ്വ ചാന്തുകൂട്ടാണ് മിനുക്കു പണികള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത് കരിങ്കല്‍ പാകിയ തറയും ചെമ്പുതകിടുകൊണ്ടുമേഞ്ഞ മേയെടുപ്പുകളും ഇരുനില വട്ടശ്രീകോവിലിനെ അത്യാകര്‍ഷകമാക്കുന്നു.
ശ്രീമുരുകന് ഗജപൃഷ്ഠ ശ്രീകോവിലും പണി കഴിഷിച്ചിട്ടുണ്ട്. ശ്രീ ആഞ്ജനേയക്ഷേത്രം, ഊട്ടുപുര പുനര്‍നിര്‍മ്മാണം എന്നിവയായിരുന്നു ആദ്യഘട്ട നവികരണ പുനര്‍നിര്‍മ്മാണ യജഞത്തില്‍ പൂര്‍ത്തീകരിച്ച മറ്റു നിര്‍മ്മിതികള്‍.
പുനരുദ്ധാരണം
പുനരുദ്ധാരണം രണ്ടാം ഘട്ടം
(2001 മുതല്‍)
രണ്ടാം ഘട്ട ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ക്ഷേത്രത്തിന്റെ സമ്പൂര്‍ണ്ണ വികസനത്തിനും (നവീകരണത്തിനും) ദിനംപ്രതി ദഗവത് ദര്‍ശനത്തിനായി എത്തിച്ചേരുന്ന നൂറുകണക്കിന് ഭക്തജനങ്ങക്ക് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളേര്‍പ്പേടുത്തുന്നതിനും ഉതകുന്ന നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ട നവീകരണത്തില്‍ ഉള്‍പ്പെടുന്നു