ശ്രീ ചൊവ്വല്ലൂര്‍ ശിവക്ഷേത്രം
 പ്രധാന പ്രതിഷ്ഠകള്‍


 പ്രധാന പ്രതിഷ്ഠകള്‍

ശ്രീമഹാദേവന്‍ 
ശ്രീപാര്‍വ്വതി 
പ്രധാന ശ്രീകോവിലില്‍ പടിഞ്ഞാട്ട് ശിവനും കിഴക്കോട്ട് ശ്രീപാര്‍വ്വതിയും ദര്‍ശനം നല്‍കുന്നു.

ശ്രീമഹാഗണപതി 
കന്നിമൂലയില്‍

ശ്രീഅയ്യപ്പന്‍ 
(പത്‌നി പ്രഭ, മകന്‍ സത്യകായന്‍ സമേതം)  
(നാലമ്പലത്തിനകത്ത് തെക്ക് പടിഞ്ഞാറെ മൂലയില്‍)

ശ്രീസിംഹോദരന്‍ 
മതിലകത്ത് തെക്കുപടിഞ്ഞാറു മൂലയില്‍

ശ്രീ സുബ്രഹ്മണ്യന്‍ 
മതിലകത്ത് വടക്കുപടിഞ്ഞാറെ മൂലയില്‍.
ഇവിടെ പ്രതിഷ്o നടന്നത് 2001/ മെയ് 25 ന് ( പ്രധാന ശ്രീ കോവിലിന്റെ നവീകരണം കഴിഞ്ഞ് കര്‍പ്പൂരാദി ദ്രവ്യ കലശവും മഹാകുംഭാഭിഷേകവും നടന്ന ദിവസം)

ശ്രീ ഹനുമാന്‍ 
മതിലകത്തിനു പുറത്ത് തെക്ക് കിഴക്കെ മൂലയില്‍  ഇവിടെ പ്രതിഷ്o നടന്നത് 2006 ജൂണ്‍ ഒന്നിന്നു 

സപ്തമാതൃക്കള്‍ 
നാലമ്പലത്തിനുള്ളില്‍തെക്കുഭാഗത്ത്

(ഈ ക്ഷേത്രത്തിലുള്ളതുപോലെ  ബിംബരൂപേണ സപ്തമാതൃക്കളുടെ പ്രതിഷ്oയുള്ളത് വളരെ അപൂര്‍വമാണ് )

കുടാതെ പ്രധാന ശ്രീകോവിലില്‍ തെക്കോട്ട് ദര്‍ശനമായി ശ്രീദക്ഷിണാമൂര്‍ത്തിയും ശ്രീ മഹാഗണപതിയും ഉണ്ട് . (ഇവിടെ പ്രതിഷ്ഠ നടന്നത് 2001 മെയ് 25)

ക്ഷേത്ര മതിലകത്ത് വടക്ക് കിഴക്കേ മൂലയില്‍ നവഗ്രഹക്ഷേത്രം
(ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി പ്രതിഷ്ഠ നടന്നത് 2011 ജൂണ്‍ 24)

 --

ശ്രീ ചൊവ്വല്ലൂര്‍ ശിവക്ഷേത്ര പുജാ സമയങ്ങള്‍

  കാലത്ത് 

4.30 നട തുറക്കുന്നു
4.40 നിര്‍മാല്യ ദര്‍ശനം
4.50 അഭിഷേകം
5.00 മലര്‍ നിവേദ്യം
5.30 ഉഷ നിവേദ്യം
5.45 ഗണപതിഹോമo
6.30 ശ്രീപാര്‍വ്വതിയ്ക്കു നിവേദ്യം, പൂജ
6.45 ശ്രീമഹാദേവന് നിവേദ്യം, എതിരേറ്റ പൂജ
7.30 - 8.00 ഉപദേവന്മാര്‍ക്ക് പൂജ (ശ്രീ മഹാഗണപതിക്കും, ശ്രീഅയ്യപ്പനും, ശ്രീ സുബ്രഫ്മണ്യസ്വാമിക്കും)
8.15 നവക പൂജ
8.30 ശ്രീ മഹാദേവന് ധാര
8.45 പന്തീരടിപൂജ
10.00 ശ്രീപാര്‍വ്വതിയുടെ ഉച്ചപൂജ
10.30 നവകാഭിഷേകം
11.00 ശ്രീമഹാദേവന്റെ ഉച്ചപൂജയോടെ നട അടയ്ക്കുന്നു

 --

  വൈകുന്നേരം

5.00 നട തുറക്കുന്നു
സന്ധ്യക്ക് ദീപാരാധന (ശ്രീമഹാദേവനും ശ്രീപാര്‍വ്വതിയ്ക്കും ശ്രീആഞ്ജനേയ സ്വാമിയ്ക്കും)
7.30 ശ്രീപാര്‍വ്വതിദേവിയുടെ അത്താഴപൂജ
7.45 ശ്രീമഹാദേവന് അത്താഴപൂജ
8.00 തൃപ്പുക
(ശേഷം നട അടക്കുന്നു) 

പ്രത്യേക ദിവസങ്ങളില്‍ രാവിലെ 

ശിവരാത്രി, വിഷു, തിരുവാതിര (ധനു) ദിവസങ്ങളില്‍ കാലത്ത് 3 മണിക്ക് നട തുറക്കുന്നു. കാലത്ത് 10 മണിക്ക് ശേഷം എല്ലാ ദിവസവും തെക്കേചുറ്റമ്പലത്തില്‍ ഹോമങ്ങള്‍ നടക്കും.
എല്ലാ മലയാളമാസവും വരുന്ന മുപ്പട്ടു തിങ്കളാഴ്ച്ചകളിലും ആണ്ടുവിശേഷ ദിവസങ്ങളിലും ഉദയാസ്തമന പൂജ നടക്കുന്ന ആണ്ടുവിശേഷ ദിവസങ്ങളിലും മേല്‍ഷറഞ്ഞ സമയങ്ങളില്‍ മാറ്റംവരാവുന്നതാണ്.

പ്രത്യേക ദിവസങ്ങളില്‍ വൈകീട്ട്‌

6.30 മുതല്‍ 7.30 വരെ എല്ലാ ദിവസവും വടക്കെ വാതില്‍മാടത്തില്‍ (ദമ്പതിപൂജ മണ്ഡപം) ദമ്പതിപൂജ (ഉമാമഹേശ്വര & പുജ) നടത്തുന്നു. മംഗല്യ സൗഭാഗ്യത്തിന്നും നെടുമംഗല്യതിന്നുമായി ഭക്തജനങ്ങളുടെ വഴിപാടായിട്ടാണ് ഈ പൂജ നടത്തുന്നത്
 
പ്രദോഷ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണിക്ക് നടതുറന്നാല്‍ ശ്രീ മഹാദേവന് പ്രത്യേക അഭിഷേകവും പ്രദോഷപൂജയും നടക്കും. വിവിധ സൂക്തങ്ങളുടെ ജപവും ഉണ്ടായിരിക്കും.

എല്ലാ ദിവസവും വൈകുന്നേരം 6.30നും 7.30നും ഇടയില്‍ വലിയമ്പലത്തിലെ (വടക്കെ വാതില്‍മാടം) പ്രത്യേക മണ്ഡപത്തില്‍ ദമ്പതിപുജ (ഉമാമഹേര്വരപൂജ) നടത്തും. ശ്രീ മഹാഗണപതിക്ക് വിശേഷാല്‍ വഴിപാടായ അപ്പo മൂടല്‍ നടക്കുന്നത് വൈകുന്നേരം ഏഴ് മണിക്കാണ്. അതിനോടു കൂടെ പ്രത്യേക പൂജയും ദീപാലങ്കാരവും ഉണ്ടായിരിക്കും 

തിരുവാതിര നാളുകളില്‍ തന്ത്രിപുജ, വാരം എന്നിവ നടക്കുന്നു.

അതിനു തലേദിവസം വലിയമ്പലത്തില്‍ (വാതില്‍ മാടം) വടക്കുഭാഗത്ത് അഷ്ടദളപത്മമിട്ട് ഭഗവതിസേവ ഉണ്ടാകും. വാരം കഴിഞ്ഞ് അടുത്ത ദിവസം കാലത്ത് വേളിയോത്ത്, ചെറുമാനജപം, ഭസ്മാഭിഷേകം എന്നി വിശേഷാല്‍ ചടങ്ങുകള്‍ നടത്തുന്നു.

ധനുമാസത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് തിരുവാതിരനാളില്‍ അവസാനിക്കുന്ന 12 ദിവസങ്ങളില്‍ ക്ഷേത്രം ത്രന്തിയുടെയും വേദപണ്ഡിതന്മാരുടേയും മുഖ്യകാര്‍മ്മികത്വത്തില്‍ മoഗല്യപുജ നടത്തുന്നു.

ക്ഷേത്രം വലിയമ്പലത്തില്‍ (വാതില്‍ മാടം) വടക്കുഭാഗത്തെ പ്രത്യേക മണ്ഡപത്തിലാണ് ഇത് നടത്തുന്നത്. വര്‍ഷത്തില്‍ 12 ദിവസം മാത്രം നടത്തുന്ന ഈ പൂജ മoഗല്യ സൌഭാഗ്യത്തിനും, നെടുമംഗല്യത്തിനും വളരെ വിശേഷപ്പേട്ടതാണ്. മംഗല്യ പൂജ ഭക്തജനങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്കുചെയ്യാവുന്നതാണ്.

ദര്‍ശനം നടത്തേണ്ടുന്ന വിധം

1. പടിഞ്ഞാറെ നടയില്‍ മതിലകത്ത് നില്‍ക്കുന്ന ആലിനെ പ്രദക്ഷിണം വക്കുക (കാലത്ത് മാത്രം) 3,7,11 പ്രദക്ഷിണം

2. പ്രദക്ഷിണ വഴിയിലൂടെ ഉപദേവ ദര്‍ശനവുമായി പ്രദക്ഷിണം ചെയ്യുക. (ഒന്നോ മൂന്നോ പ്രദക്ഷിണമാകാം. 12 പ്രദക്ഷിണം വളരെ വിശേഷപ്പേട്ടതാണ്.)

3. ശ്രീസിംഹോദര സ്വാമിയുടെ അനുഗ്രഹത്തോടെ നാലമ്പലത്തിനകത്ത് പ്രവേശിക്കുക.

4. മണ്ഡപത്തിന് ഇടതുവശത്തുകൂടെ ശ്രീമഹാദേവന്റെ നടയിലെത്തി ദര്‍ശനം നടത്തി വടക്കെ നടയിലെ ഓവിനടുത്തുവന്ന് താഴികക്കുടം നോക്കി ശംഭോ മഹാദേവ എന്ന് ചൊല്ലി തൊഴുത് തിരിച്ച് ശ്രീമഹാദേവന്റെ നടയില്‍ വന്ന് വീണ്ടും ദര്‍ശനം നടത്തുക.

5. തിരിച്ച് മണ്ഡപം ചുറ്റി (മണ്ഡപത്തില്‍ നന്ദികേശ്വര പ്രതിഷ്ഠ ഉള്ളതിനാല്‍ നട മുറിയുവാന്‍ പാടില്ല ) തെക്കുഭാഗത്തുകൂടെ ശ്രീമഹാദേവന്റെ നടയില്‍ ചെന്ന് ദര്‍ശനം നടത്തുക. (സോപാനത്തിനു മുന്നില്‍ വന്ന് ദര്‍ശനം നടത്തുന്ന സമയങ്ങളില്‍ മണ്ഡപത്തില്‍ പ്രതിഷ്oിച്ചിട്ടുള്ള നന്ദികേശ്വരനെ തൊഴുത് നമസ്‌ക്കരിക്കണം)

6. പിന്നിട് ബലിക്കല്ലുകളെ വലംവച്ച് ശ്രീപാര്‍വ്വതിയുടെ നടയില്‍ ചെന്ന് ദര്‍ശനം നടത്തി വടക്കു ഭാഗത്ത് ഓവിനടുത്ത് ചെന്ന് ശ്രീകോവിലിനു മുകളിലെ താഴിക്കുടം നോക്കി ശംഭോ മഹാദേവ എന്ന് ചൊല്ലി തൊഴുത്തിരിച്ച് ശ്രീപാര്‍വ്വതിയുടെ നടയില്‍ വന്ന് ദര്‍ശനo നടത്തുക.

7. തിരിച്ച് തെക്കുപടിഞ്ഞാറെ മൂലയിലെ ശ്രീമഹാഗണപതിയുടെയും ശ്രിഅയ്യപ്പസ്വാമിയുടെയും ദര്‍ശനത്തിനായി പോകുമ്പോള്‍ പ്രധാന ശ്രികോവിലിലെ തെക്കോട്ട് ദര്‍ശനമായിരിക്കുന്ന ശ്രീ ദക്ഷിണാമൂര്‍ത്തിയെയും ശ്രിമഹാഗണപതിയെയും തെക്കേ ചുറ്റമ്പലത്തിലുള്ള സപ്തമാതൃക്കളുടെ ബിംബങ്ങളെയും വന്ദിച്ചതിനുശേഷം (ശ്രീമഹാഗണപതിയെയും ശ്രീഅയ്യപ്പ സ്വാമിയേയും ദര്‍ശനം നടത്തുക. 
( പത്‌നി പ്രഭയോടും മകന്‍ സത്യകായനോടും സമേതം ഇരിക്കുന്ന അയ്യപ്പ സ്വാമി ദര്‍ശനം വളരെ അപൂര്‍വ്വ സൌഭാഗ്യമാണ്)

8. ശ്രീമഹാഗണപതിയുടെ ദര്‍ശത്തിനുമശേഷം മണ്ഡപത്തിന്റെ തെക്കുഭാഗത്തുകൂടെ ശ്രീമഹാദേവന്റെ നടയിലെത്തി വീണ്ടും ദര്‍ശനം നടത്തണം, പിന്നീട് തീര്‍ത്ഥവും പൂവും ചന്ദനവും വാങ്ങി പടിഞ്ഞാറെ വാതില്‍മാടങ്ങളുടെ ഉടനാഴിയിലെത്തി അവിടെ സ്ഥാപിച്ചിട്ടുള്ള ശിവാഷ്ടോത്തര ശതനാമാവലി ചൊല്ലി നമസ്‌ക്കരിച്ചതിനുശേഷം നാലമ്പലത്തില്‍ നിന്നും പുറത്തേക്ക് കടക്കുമ്പോള്‍ ശിവകുടുംബ ദര്‍ശനം പൂര്‍ണ്ണമാവുന്നു. ഇതിനു ശേഷം ചൊവ്വല്ലൂര്‍ തിരുവമ്പാടിക്ഷേത്രത്തില്‍ കുടി ദര്‍ശനം നടത്തുമ്പോഴേ ചൊവ്വല്ലൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ണ്ണമാവുകയുള്ളൂ എന്നാണ് വിശ്വാസ അഥവാ ആചാര്യ വചനം.

 --